Home>>From Kaithapram>>My Home

കുടുംബത്തില്‍ എന്റെ പൊതു നിലപാടുകള്‍

റ്റവും അടിസ്ഥാനമായിട്ട് കുടുംബത്തില്‍ ഒരു ശ്രുതിയുണ്ട്. എന്റെ മുഖം കണ്ടാല്‍ എന്താണ് എന്റെ ഉള്ളിലെന്ന് തിരിച്ചറിയുന്ന ഒന്നാണത് - ക്ഷോഭമായാലും, പുഞ്ചിരിയായാലും! ഞാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറുള്ള ഒരാളാണ്. അല്ലാതെ ബലം പിടിക്കാറില്ല. മറ്റുള്ളവര്‍ക്കുവേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ എനിക്കുവേണ്ടി അങ്ങനെ പിരിമുറുക്കമൊന്നുമില്ല. Its My Home എന്റെ മുഖത്ത് എന്റെ ഉള്ളിലുള്ളതൊക്കെ ഉണ്ടാവുകയെന്നത് സ്വാഭാവികം മാത്രമാണല്ലൊ! എന്നെ മനസ്സിലാവുന്ന, തിരിച്ചറിയുന്ന ഒരു കുടുംബം ഉണ്ടാവുക. തിരിച്ചും അതുപോലെത്തന്നെ. ഇത് എന്റെയും ഒരു സ്വപ്നം തന്നെയാണ്. എനിക്ക് അത് ഈസി ആയിത്തോന്നാറുണ്ട് എന്നു മാത്രം.

ഞാന്‍ എന്റെ സ്വന്തമായ ഒരു ഗൃഹം കോഴിക്കോട്ട് തിരുവണ്ണൂരില്‍ പില്‍ക്കാലത്ത് പണി കഴിപ്പിക്കുകയുണ്ടായി. ഇപ്പോഴും അത് എന്റെ സ്വന്തമാണെന്നു ഞാന്‍ പറയാറില്ല. താമസം തുടങ്ങുമ്പോള്‍ എന്റെ കൈപ്പടയില്‍ തന്നെ ഞാന്‍ സുഹൃതുക്കള്‍ക്ക് ഒരു ക്ഷണക്കത്തയക്കുകയുണ്ടായി. “ഇത്രാം തീയതി ഇന്ന ദിക്കില്‍ ഞാന്‍ താമസം ആരംഭിക്കുന്നു. ഇതു താങ്കളുടെ കൂടി വീടാണ്. അന്നു നമ്മള്‍ ഉച്ച ഭക്ഷണം ഒരുമിച്ചാണ്”

ഇത് കൈതപ്രത്തു നിന്ന് എനിക്ക് സ്വീകരിക്കാന്‍ കഴിഞ്ഞ കള്‍ചറിനനുസൃതമാണ്. നഗരത്തിന്റെ നടുവില്‍ പുതുമയും പഴമയുമൊക്കെ ചേര്‍ത്ത് ഞാന്‍ ‍ ഉണ്ടാക്കിയിട്ടുള്ള വീടിനെക്കുറിച്ചാണെങ്കില്‍- പല പല ദിക്കുകളില്‍ ഞാനും ഭാര്യയും വാടകക്ക് താമസിച്ചപ്പോള്‍ കിട്ടിയ തിരിച്ചറിവുകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണത്. ആഗ്രഹങ്ങള്‍ എല്ലാം കൂടിച്ചേരുമ്പോള്‍ ചെറിയ സ്ഥലത്ത് വലിയ വീട് എന്നു പറയാവുന്ന ഒരു ഘട്ടത്തില്‍ ആയോ എന്നും എനിക്ക് തോന്നാറുണ്ട് . എന്നാലും അതൊക്കെ ഒരു രസമാണ്. ആസ്വദിക്കാവുന്ന ഒരു രീതിയില്‍ എത്തിപ്പെട്ടത് അങ്ങിനെയാണ്.

നമ്മള്‍ തന്നെയാണ് നമ്മുടെ വീട്. നമ്മുടെ ഒരു സ്വര്‍ഗം അതിനകത്തുണ്ടായിരിക്കണം. നമ്മുടെ അകമഴിഞ്ഞ സ്നേഹം അതില്‍ നിറഞ്ഞു നില്‍ക്കുക എന്നു കൂടിയാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം.